നടന് ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമപ്രവര്‍ത്തക. ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചതായാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. നടന് വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിലോ ഒരു വ്യക്തിയോടോ പറയാന്‍ സാധിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.
ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അഭിമുഖം നടന്നത്. ‘ആങ്കര്‍മാരായി തങ്ങള്‍ രണ്ട് പേരായിരുന്നു
ഉണ്ടായിരുന്നത്. ഒന്നരയ്ക്ക് പറഞ്ഞ പരിപാടിക്ക്, നാല് മണിക്ക് ശേഷമാണ് ശ്രീനാഥ് ഭാസി എത്തിയത്. പരിപാടി തുടങ്ങി അഞ്ച് മിനിട്ട് വളരെ ജോളിയായി സംസാരിച്ചതിന് ശേഷം നിങ്ങള്‍ എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് പെട്ടെന്ന് ആള് മാറുകയായിരുന്നു.
ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് എന്ന് പറഞ്ഞപ്പോള്‍, അപ്പോള്‍, ‘ഈ ചട്ടമ്പി ചട്ടമ്പി എന്നുള്ള പ്രയോഗം ഒന്ന് നിര്‍ത്താമോ ഞാന്‍ വളരെ അസ്വസ്തനാകുന്നു’ എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ ഉണ്ടാകുമല്ലോ, അവരുടെ പേര് പറഞ്ഞാല്‍ ചട്ടമ്പി ആങ്കിളില്‍ ഒന്ന് കാറ്റഗറൈസ് ചെയ്ത് തരാമോ?’ എന്നാണ് ചോദിച്ചത്.
അപ്പോള്‍ തന്നെ പെട്ടന്ന്, ‘നിങ്ങളുടെയൊക്കെ ചോദ്യം കേട്ടാലറിയാം നിങ്ങളൊക്കെ എത്ര ഹോളോ ആണ്, എത്ര പ്ലാസിറ്റ്ക് ആണ് നിങ്ങളൊക്കെ, എനിക്ക് ഈ ഇന്റര്‍വ്യൂ ചെയ്യേണ്ട, നിങ്ങള്‍ ക്യാമറ ദയവ് ചെയ്ത് ഓഫാക്കൂ’ എന്ന് പറഞ്ഞു. നിങ്ങള്‍ രണ്ടുപേരും കൂടെ ഇവിടുരുന്ന് ആലേചിക്ക്, ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരിമാറ്റി.

Discussion about this post