പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടും മഹിളാ കോൺഗ്രസ്സ് നേതാവും ഇന്ത്യൻ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ എൻ ടി യു സി) ജില്ലാ സെകട്ടറിയുമായിരുന്ന പി വിലാസിനി ടീച്ചറുടെ പത്താം ചരമവാർഷികം ആചരിച്ചു.

അനുസ്മരണ സമ്മേളനം എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമിതി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.

ഡി സി സി സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പടന്നയിൽ പ്രഭാകരൻ, പി എം ഹരിദാസൻ, കെ ടി വിനോദ്, ഗീതാ ശ്രീധരൻ പ്രസംഗിച്ചു.
അൻവർ കായിരി കണ്ടി സ്വാഗതവും ഗീത വെളളിയോട്ട് നന്ദിയും പറഞ്ഞു










































Discussion about this post