
പയ്യോളി: എൻ എഫ് പി ടി ഇ നേതാവും സി പി ഐ എം ഏച്ചിലാട് ബ്രാഞ്ച് സിക്രട്ടറിയുമായിരുന്ന കുനീമ്മൽ കെ ദിവാകരനെ അനുസ്മരിച്ചു. സി പി ഐ എം 24 -ാം മൈൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

ടി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ ടി രാജൻ, വിനോദൻ കുറ്റിക്കാട്ടിൽ, എൻ ടി അതുൽ രാജ്, ഇഖ്ബാൽ കായിരികണ്ടി പ്രസംഗിച്ചു. സുധീഷ് രാജ് സ്വാഗതവും ബിജു കുറ്റിപ്പുനത്തിൽ നന്ദിയും പറഞ്ഞു.
നേരത്തേ, പ്രഭാതഭേരിക്ക് ശേഷം ബ്രാഞ്ച് കേന്ദ്രത്തിൽ ലോക്കൽ സിക്രട്ടറി പതാക ഉയർത്തി. തുടർന്ന് വീട്ടുവളപ്പിലെ ശവകൂടീരത്തിൽ പുഷ്പാർച്ചനയും നടന്നു.




Discussion about this post