

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡില്‍ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മണമലിലാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി

തടസം നീക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബു പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ വീണ തെങ്ങ് മുറിച്ച് നീക്കിയത്. ഷിജു, റിനീഷ്, ബിനീഷ് കെ, നിധി പ്രസാദ് ഇ എം, പ്രദീപ് എന്നിവര്‍ പങ്കെടുത്തു.










































Discussion about this post