തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍. കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് വിവരം.
ഗവര്‍ണറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ്. കര്‍ത്തായെ നിയമിക്കണമെന്നു നിര്‍ദേശിച്ചു രാജ്ഭവനില്‍നിന്നെത്തിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ഓർഡിനൻസുമായി സർക്കാർ എത്തിയത്. മുഖ്യമന്ത്രിയുടെ നയതന്ത്രം വിജയിച്ചുവെന്നതിന്‍റെ സൂചനയാണ് ഒപ്പിടലിലൂടെ ലഭിക്കുന്നത്
Discussion about this post