കണ്ണൂര്‍: വിവാദങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി നാടിന് ആവശ്യമായ പദ്ധതികൾ മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പദ്ധതികള്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂര്‍ പയ്യന്നൂരില്‍ സിയാല്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാര്‍ പ്ലാന്റെന്നും അദ്ദേഹം പറഞ്ഞു
വിവാദങ്ങളേറെ ഉയര്‍ന്നിട്ടും സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു . ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ മുഖ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് കോഴിക്കോട് ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
ആര്‍ക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമര്‍ശനം പുതിയ കാലത്തിന് യോജിച്ചതല്ലെന്നും പിണറായി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവര്‍ അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അതു നടപ്പാക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ റെയ്ലിനെ കുറിച്ച് പൗരപ്രമുഖരോട് മാത്രം മുഖ്യമന്ത്രി സംസാരിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകവേയാണ് അടുത്ത ഘട്ടത്തില്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് സംശയങ്ങള്‍ അകറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. പദ്ധതിയോട് ആദ്യം അനുകൂല നിലപാടെടുത്ത കേന്ദ്രത്തിന് കേരളത്തിലെ ബിജെപിയുടെ എതിര്‍പ്പ് കാരണം ശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. പദ്ധതിയെ തളര്‍ത്താന്‍ പലരും ശ്രമങ്ങള്‍ തുടരുകയാണ്.
വേദിയിലേക്ക് കെ റെയ്ല് വിരുദ്ധ ജനകീയ മുന്നണി നഗരത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിന് പേര് മാര്‍ച്ചില്‍ പങ്കെടുത്തു. മാര്‍ച്ച് പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിക്ക് മുന്പില് പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post