തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷം സർക്കാരിന് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു പ്രതിസന്ധികൾക്കിടയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പ്രതിബദ്ധതതോടെ നിറവേറ്റിയതായി മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിനുള്ള ജനപിന്തുണ വർധിച്ചതിന് തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിൻ്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് പദ്ധതിയുടെ ഭാഗമായി 2,95000 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്കി. അടുത്ത മാസത്തോടെ ഇത് മൂന്ന് ലക്ഷമായി ഇത് വര്‍ധിക്കും. 2017 മുതല്‍ 2021 മാര്‍ച്ച് 31 വരെ 2,62,131 വീടുകള്‍ പൂര്‍ത്തിയായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31,000 വീടുകള്‍ കൂടി നിര്‍മ്മിച്ചു. ലക്ഷ്യമിട്ടതിലും അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതുവരെ 33,530 പട്ടയങ്ങള്‍ കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ 20,750 ഓഫീസുകള്‍ക്ക് കെ ഫോണ്‍ കണക്ഷന് നല്കി. ഇനി 14000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് കാലയളവില്‍ സംസ്ഥാനത്തെ മൂന്ന് ഐ.ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ 181 പുതിയ കമ്പനികളും (ടെക്നോപാര്‍ക്ക്41, ഇന്‍ഫോപാര്‍ക്ക്100, സൈബര്‍പാര്‍ക്ക്40) പ്രവര്‍ത്തനമാരംഭിച്ചു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായി ആകെ 29 ലക്ഷം ചതുരശ്ര അടി സ്ഥല സൗകര്യങ്ങള്‍ നിര്‍മ്മിതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post