തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കിയ കാർണിവലും എസ്കോർട്ടിനായി മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.
ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിലെ രണ്ടു കറുത്ത ഇന്നോവ വടക്കൻ ജില്ലകളിലേക്ക് മാറ്റാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്കോർട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതാക്കും.
മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്. നേരത്തെ വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക ചെലവഴിച്ച വാഹനങ്ങൾ വാങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
Discussion about this post