പാലക്കാട്: ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങി അവശ നിലയിലായ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘമാണ് ബെംഗളുരുവിൽനിന്ന് ഉടനെ പുറപ്പെടുന്നത്. ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവരം അറിയിച്ചു.
പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങിയിരുന്നു. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post