കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാർ റോഡിൽ തല്ലുകൂടിയ സംഭവത്തിൽ ഇരു ബസുകൾക്കും പരാതി ഇല്ല. എന്നാൽ പൊതു സ്ഥലത്ത് അടിപിടി ഉണ്ടാക്കിയതിനും റോഡ് തടസ്സപ്പെടുത്തിയതിനും ടൗൺ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

രണ്ടു ബസുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ബസുകളുടെയും പെർമിറ്റ് റദ്ദു ചെയ്യുന്നതിന് ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുവാനും എ.സി.പി നിർദ്ദേശിച്ചു.രാവിലെ സമയ ക്രമത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ് കൂട്ടയടി അരങ്ങേറിയത്. ആദ്യം ഇവിടേക്ക് സിറ്റി ബസെത്തുകയും തുടർന്ന് ലൈൻ ബസ് വരുകയും ചെയ്തു.



































Discussion about this post