വടകര : കേരള അസ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ വടകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. മുതിർന്ന അഭിഭാഷക ക്ലാർക്ക്മാരായ 62 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സി കുഞ്ഞൻ ഗുരുക്കൾ, 50 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ നാരായണ കുറുപ്പ് എന്നിവർക്ക് യാത്രയപ്പ് നൽകി. വടകര കോടതിയിലെ അഡ്വക്കറ്റ് ക്ലാർക്കുമാരുടെ മക്കളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. വടകര തേജസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന
ചടങ്ങ് കെ എ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി എം വിനു അധ്യക്ഷത വഹിച്ചു. വടകര ബാറിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ഇ കെ നാരയണൻ, അഡീ. ഗവ. പ്ലീഡർ വി പി സി രാഹുലൻ, സി പ്രദീപൻ, ഒ ടി മുരളീദാസ്, കെ വി പ്രകാശൻ, അനുനന്ദ പി, കെ നാരായണൻ, കുഞ്ഞൻ ഗുരുക്കൾ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്രറി സുഭാഷ് കോറോത്ത് സ്വാഗതവും എം ഭാസ്കരൻ നന്ദിയും പറഞ്ഞു.
Discussion about this post