പയ്യോളി : മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. പയ്യോളി മണിയൂർ തലക്കേപൊയില്‍ ജിനേഷ് (42) ആണ് ഇന്ന് വൈകീട്ട് വീട്ടിൽ കുഴഞ്ഞുവീണത്.
ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു. കുഴഞ്ഞുവീണയുടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഭാര്യ: ലിംന (പൊലീസ് ഉദ്യോഗസ്ഥ)
പിതാവ് : പരേതനായ കുഞ്ഞിരാമന്‍
മാതാവ് : ലീല.
Discussion about this post