
പയ്യോളി: ജനാധിപത്യ മൂല്യങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷതയും തകർക്കുന്ന രാജ്യം ഭരിക്കുന്ന വർഗീയ ശക്തികൾക്കെതിരെ സമർപ്പിത മനസോടെ പോരാടി മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു.

സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യോളി ഏരിയയിൽ സംഘടിപ്പിച്ച ‘വർഗീയത മതനിരപേക്ഷത പ്രതിരോധം’ എന്ന വിഷയത്തെ അധികരിച്ച് പയ്യോളിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മതനിരപേക്ഷതയാണ് ഇന്ത്യയുടെ മതമെന്നും രാഷ്ട്രത്തിന്റെ ചരിത്രം മതനിരപേക്ഷതയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ല സെക്രട്ടറി എം ഗിരീഷ്, സി പി ഐ എം ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ടി ചന്തു, സി ഐ ടി യു ഏരിയ പ്രസിഡന്റ് കെ കെ മമ്മു പ്രസംഗിച്ചു. ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു.






Discussion about this post