പയ്യോളി: മണ്ണെണ്ണ, പാചക വാതക ഇന്ധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്നും സി ഐ ടി യു പയ്യോളി ഏരിയ കമ്മിറ്റിയുടെ പ്രഥമ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അരങ്ങിൽ ശ്രിധരൻ ഓഡിറ്റോറിയത്തിലെ സ: പി ഗോപാലൻ നഗറിൽ നടന്ന കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ഏരിയ പ്രസിഡന്റ് എം പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ 25 അംഗ കമ്മറ്റിയുടെ പാനൽ ജില്ല സെക്രട്ടറി കെ കെ മമ്മു അവതരിപ്പിച്ചു. സി കുഞ്ഞമ്മദ്, എ സോമശേഖരൻ പ്രസംഗിച്ചു. കൊയിലാണ്ടി ഏരിയ സെക്രട്ടറി എം എ ഷാജി സ്വാഗതവും കെ കെ പ്രേമൻ നന്ദിയും പറഞ്ഞു.
നേരത്തേ, കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ ഭാഗമായിരുന്ന പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, തുറയൂർ പഞ്ചായത്തുകൾ എന്നിവ പയ്യോളി ഏരിയാ കമ്മിറ്റിയുടെ കീഴിലേക്ക് മാറ്റിയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയത്.
ഭാരവാഹികളായി കെ കെ മമ്മു (പ്രസിഡന്റ്), കെ കെ പ്രേമൻ (സെക്രട്ടറി), കെ എം രാമകൃഷ്ണൻ (ട്രഷറർ), പി വി രാമചന്ദ്രൻ മാസ്റ്റർ, എ എം വിജയലക്ഷമി, പി ജനാർദനൻ, പ്രവീൺ കുമാർ (വൈസ് പ്രസിഡൻ്റുമാർ), പി വി മനോജൻ, എൻ ടി രാജൻ,ടി ലളിത ബാബു, എം ടി ഗോപാലൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post