പയ്യോളി: കോഴിക്കോട് ജില്ല ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) പയ്യോളി സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

പയ്യോളി ബസ്സ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റിൽ വച്ച് നടന്ന പരിപാടി സി ഐ ടി യു പയ്യോളി ഏരിയ ജോ: സെക്രട്ടറി എൻ ടി രാജൻ മുതിർന്ന ടാക്സി കാർ ഡ്രൈവർ കെ കെ രാജന് മെമ്പർഷിപ്പ് നൽകി ഉദ്ഘാഘാടനം ചെയ്തു.

പി ടി രാജീവൻ അധ്യക്ഷത വഹിച്ചു. പി എം പ്രകാശൻ, എസ് കെ ഇസ്മയിൽ, കെ ശ്രീനിവാസൻ, സി എച്ച് അജിത്ത്കുമാർ, കെ ടി ലെനീഷ് പ്രസംഗിച്ചു. സെക്രട്ടറി പ്രദീപൻ തോലേരി സ്വാഗതം പറഞ്ഞു.

Discussion about this post