മൂടാടി: തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന പാചക വാതക, കെട്ടിട നിർമാണ സാമഗ്രി വില വർദ്ധനവിലും,

പെൻഷൻ വിതരണം കൃത്യമായി നടക്കാത്തതിലും സർക്കാർ ഇടപെടണമെന്ന് പ്രമേയങ്ങളിലൂടെ കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു) മൂടാടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

സി ഐ ടി യു ജില്ലാ സെക്രട്ടറി കെ കെ മമ്മു സമ്മേളനം ഉദ്ഘാടനം ചെയ്തു. നന്തിസഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സ. കെ പി മനോജ് നഗറിൽ നടന്ന സമ്മേളനത്തിൽ എം ടി കെ രാമൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശശി കാട്ടിൽ റിപ്പോർട്ടും, ജില്ലാ കമ്മറ്റി അംഗം രവി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ, കെ കുഞ്ഞികൃഷ്ണൻ പ്രസംഗിച്ചു.
യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ശശി കാട്ടിൽ സ്വാഗതവും, സത്യൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ശശി കാട്ടിൽ (സെക്രട്ടറി), വേലായുധൻ (പ്രസിഡന്റ്), പുഷ്പാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post