പയ്യോളി: തൊഴിലാളിവിരുദ്ധ, കർഷക വിരുദ്ധ, ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സി ഐ ടി യു, കർഷക സംഘം, കെ എസ് കെ ടി യു സംഘടനകളുടെ നേതൃത്വത്തിൽ പയ്യോളിയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കർഷകതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പി വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി കെ കെ മമ്മു, കർഷക സംഘം ഏരിയ സെക്രട്ടറി സുരേഷ് ചങ്ങാടത്ത് , കെ രവി, പി എം വേണുഗോപാലൻ, എൻ വി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post