കൊയിലാണ്ടി: തലശ്ശേരി പുന്നോലിലെ മത്സ്യ തൊഴിലാളിയും സി പി ഐ എം പ്രവർത്തകനുമായിരുന്ന ഹരിദാസനെ അതിക്രൂരമായി കൊലചെയ്തതിൽ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മായിൻ കടപ്പുറത്ത് നടന്ന ഏരിയാതല പ്രതിഷേധം യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ടി വി ദാമോധരൻ അധ്യക്ഷത വഹിച്ചു എ പി സുരേഷ്, സി എം സുനിലേശൻ, യു കെ പവിത്രൻ , സഫീർ എന്നിവർ പ്രസംഗിച്ചു.
കോരപ്പുഴയിൽ നടന്ന പ്രതിഷേധ ജ്വാലക്ക് രാജൻ, ഹരിദാസൻ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കോരപ്പുഴയിൽ നടന്ന പ്രതിഷേധ ജ്വാലക്ക് രാജൻ, ഹരിദാസൻ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Discussion about this post