പയ്യോളി : മോട്ടോർ മേഖലയിലെ വിവിധ യൂണിയനുകളിൽ നിന്നും രാജിവച്ച് ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു അംഗത്വമെടുത്ത തൊഴിലാളികൾക്ക് സ്വീകരണം നൽകി. വെള്ളിയാഴ്ച പയ്യോളി അക്ഷരമുറ്റംഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ വച്ച് ഏരിയ സെക്രട്ടറി എ സോമശേഖരൻ രാജിവച്ച് വന്നവരെ
ഹാരമണിയിച്ച് സ്വീകരിച്ചു. രാഘവൻ തച്ചൻ കുന്ന് അധ്യക്ഷനായി. സെക്രട്ടറി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി വി രാമചന്ദ്രൻ , പ്രദീപൻ തോലേരി എന്നിവർ സംസാരിച്ചു. സിപി ജ്യോതിഷ്, ആർ രബീഷ് കുമാർ , സിഎച്ച് അജിത്ത്കുമാർ , വിവേക്, സി പ്രതീഷ്, എൽ
വി ജയേഷ് എന്നിവരാണ് രാജിവച്ചു വന്ന തൊഴിലാളികൾ . പുതിയ ഭാരവാഹികളായി രാഘവൻ തച്ചൻകുന്ന് (പ്രസിഡന്റ്), പ്രദീപൻ തോലേരി(സെക്രട്ടറി), എൻ കെ മോഹനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post