കോഴിക്കോട്: മുനിസിപ്പൽ ആൻ്റ് കോർപറേഷൻ കണ്ടിജെന്റ് ജീവനക്കാരുടെ സംഘടനയായ കെ എം സി ഇ യു കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സി ഐ ടി യു സ്ഥാപകദിനത്തിൻ്റെ ഭാഗമായി ‘വർഗീയതക്കെതിരെ വർഗ്ഗ ഐക്യം’ പ്രഭാഷണം സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

കെ എം സി ഇ യു ജില്ലാ പ്രസിഡണ്ട് കെ ദാസൻ അധ്യക്ഷത വഹിച്ചു. എം എ ഷാജി പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഫൈസൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Discussion about this post