പയ്യോളി: നഗരസഭയുടെ നേതൃത്വത്തിൽ ഒളിമ്പ്യൻ പി ടി ഉഷ എം പിക്ക് പയ്യോളി പൗരാവലിയുടെ സ്വീകരണം സപ്തംബർ 20 ന് വൈകുന്നേരം 4 മണിക്ക് പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഇത് സംബന്ധിച്ച് നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു.
നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സാമൂഹ്യ സംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സംഘാടക സമിതി ഭാരവാഹികളായി വടക്കയിൽ ഷഫീക്ക് (ചെയർമാൻ), കെ വി ചന്ദ്രൻ (വൈസ് ചെയർമാൻ), കെ കെ പ്രേമൻ (കൺവീനർ), എ കെ ബൈജു (ജോ. കൺവീനർ), മഠത്തിൽ അബ്ദുറഹിമാൻ (ട്രഷറർ).
Discussion about this post