കോഴിക്കോട് : കോഴിക്കോട് ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന സിയസ്കൊ ഐ ടി ഐ യിൽ പരിശീലനം പൂർത്തിയാക്കിയ, 2022 ലെ ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയിച്ച പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം (കോൺവൊക്കേഷൻ) സംഘടിപ്പിച്ചു. കോഴിക്കോട് ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ജെ എസ് സുരേഷ് കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഐ ടി ഐ ഹാളിൽ നടന്ന ചടങ്ങിൽ സിസ്കോ
ഗേൾസ് ഹോം ചെയർമാൻ അഡ്വ. പി എൻ റഷീദലി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പി പി കുമാരൻ, സിസ്കോ ഗേൾസ് ഹോം സെക്രട്ടറി പി വി അബ്ദുല്ലക്കോയ എന്നിവർ പ്രസംഗിച്ചു. ഐ ടി ഐ യിലെ മികച്ച വിജയം നേടിയ ടി അഭിജിത്ത് ( മെക്കാനിക് ഡീസൽ), സി പി ഫാത്തിമ അമൽ (ഡ്രാഫ്റ്റ്സ് മാൻ സിവിൽ) എന്നിവർക്ക് പ്രത്യേക ഉപഹാരം നൽകി
ദേശീയ വിശ്വകർമ്മ ദിനമായ സെപ്തംബർ 15 ന് ‘കൗശൽ ദീക്ഷന്ത് സമാരോ’ എന്ന പേരിൽ ഇന്ത്യയിലുള്ള മുഴുവൻ ഐ ടി ഐ കളിലും ഒരേ ദിവസം ഒരേ സമയം കോൺവൊക്കേഷൻ നടത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 10 30 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി നിർവ്വഹിക്കുകയായിരുന്നു.
Discussion about this post