തിരുവനന്തപുരം: ക്രിസ്മസ്- ന്യൂയർ ബംബറായി 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തില്ലെന്ന് റിപ്പോർട്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയ ആൾ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചു. വിവരാവകാശ അപേക്ഷ നൽകിയാലും വിവരങ്ങൾ ലഭിക്കില്ല. ഇതനുസരിച്ച് വിവരങ്ങൾ രഹസ്യമായി വയ്ക്കുകയാണെന്ന് വകുപ്പ് അറിയിച്ചു. പാലക്കാട് വിറ്റ XD 236433 എന്ന
നമ്പറിനാണ് ഒന്നാം സമ്മാനം. 16 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മധുസൂധനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഭാഗ്യശാലിക്ക് ലഭിക്കും. 400 രൂപയാണ് ടിക്കറ്റ് വില. 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്.
രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കും, മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കും. നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 3000 രൂപ, ആറാം സമ്മാനം 2000 രൂപ, ഏഴാം സമ്മാനം 1000 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും.
Discussion about this post