പയ്യോളി: സമ്മർ സ്പ്ലാഷ് -25 ൻ്റെ ഭാഗമായി ‘ചിത്ര സാഗരം’ നാളെ അരങ്ങേറും. എഴുപതിൽപ്പരം ചിത്രകാരന്മാർ പങ്കെടുക്കുന്ന എകദിന ചിത്രകലാക്യാമ്പ് – ‘ചിത്ര സാഗരം’ സർഗാലയയിലെ സ്വാതിതിരുനാൾ ഹാളിലാണ് നടക്കുക.
ആർട്ടിസ്റ്റ് മദനൻ രാവിലെ 11 ന് ചിത്രകലാക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.
സർഗാലയ സമ്മർ സ്പ്ലാഷിന്റെ ഭാഗമായി കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലാ കമ്മിറ്റികളുടെയും സർഗാലയയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി ഷാജി പാംബ്ളാ മുഖ്യാതിഥിയാകും. രാവിലെ 9.30 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ്.
Discussion about this post