ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനത്തിന് വേണ്ടി തൈ നട്ട് കൊണ്ട് സ്കൂൾ പി ടി എ പ്രസിഡൻ്റ് വി വി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിൽ ജൂൺ 5 മുതൽ 12 വരെ പരിസ്ഥിതി വാരാമായി ആചരിക്കും.

വീടുകളിലും സ്കൂളിലും ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം, വൃക്ഷ തൈ പരിപാലനം, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം, പരിസ്ഥിതി ബോധവൽക്കണം, സൈക്കിൾ റാലി, പരിസ്ഥിതി കവിതാലാപനം, പ്രതിജ്ഞ,

ചിത്ര പ്രദർശനം, പൂന്തോട്ട നിർമ്മാണം, ക്ലീൻ കാമ്പസ് ഗ്രീൻ കാമ്പസ് തുടങ്ങിയ ഒട്ടേറെ വൈവിധ്യങ്ങളായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രധാനാധ്യാപകൻ ഇ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ വി അൽതാസ്, എം സാലിഹ്, കെ കെ ജിഷ, ടി നിഷ, എൻ ആർ അരുൺ, എ അനൂപ് പ്രസംഗിച്ചു.

Discussion about this post