ബീജിങ്: ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. നിസ്സാര പരിക്കേറ്റ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ് കിംഗില്‍ നിന്ന് ടിബറ്റിലെ നൈന്‍ചിയിലേക്ക് പോകുകയായിരുന്നു വിമാനം. തീപിടിച്ചതോടെ യാത്രക്കാരെ പെട്ടന്ന് മാറ്റിയതോടെ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.
രാവിലെ 8മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
Discussion about this post