ആലപ്പുഴ: ചൈനയെ വീണ്ടും സ്തുതിച്ച് സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. ആലപ്പുഴ ജില്ലാ സമ്മേളനത്തിലായിരുന്നു എസ്ആർപിയുടെ ചൈനീസ് പ്രകീർത്തനം. ചൈന ദാരിദ്ര്യം പൂർണമായി നിർമാർജനം ചെയ്തു. മറ്റ് രാജ്യങ്ങളുമായി നോക്കുമ്പോൾ വളർച്ചയിൽ 30 ശതമാനം സംഭാവന നൽകുന്ന രാജ്യം ആണ്. മറ്റ് രാജ്യങ്ങൾക്ക് പണം കടം നൽകുന്ന രാജ്യമാണ് ചൈന എന്നായിരുന്നു രാമചന്ദ്രൻ പിള്ളയുടെ വാക്കുകൾ.
കാര്യങ്ങൾ പറയുമ്പോൾ മാദ്ധ്യമങ്ങൾ വിവാദമാക്കുകയാണ്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല. ഒരു രാജ്യത്തെയും പ്രകീർത്തിക്കാനല്ല ഞങ്ങൾ ശ്രമിക്കുന്നത്. ലോകത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനാണ് ലോകബാങ്ക് പറഞ്ഞത്. ലോകത്താകെയുള്ള ദാരിദ്യ നിർമാർജനകാര്യത്തിൽ ചൈന വലിയ സംഭാവന നൽകി. ലോകത്താകെയുള്ള ദരിദ്രരിൽ 60 ശതമാനവും ഇന്ത്യയിലാണ് എന്നാണ്.
ബിജെപി നയം ആർഎസ്എസ് ആണ് തീരുമാനിക്കുന്നത്. കോൺഗ്രസിൽ അമ്മയും രണ്ടു മക്കളും അവരോട് അടുപ്പമുള്ളവരുമാണ് നയങ്ങൾ തീരുമാനിക്കുന്നതെന്നും എസ്ആർപി വിമർശിച്ചു
Discussion about this post