കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഒന്നാം വാർഡിലെ 100 വീടുകൾ ഉൾപെടുത്തി ചില്ല റസിഡൻ്റ്സ് അസോസിയേഷന് തുടക്കമായി.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി.
സിനിമ -നാടക നടനും -സാമൂഹ്യ പ്രവർത്തകനുമായ കെ വി അലി, ചിത്രകലാ പ്രതിഭ കുമാരി അഞ്ചിത എന്നിവരെ ആദരിച്ചു. എസ് എസ് എൽ സി ഉന്നത വിജയികളെ അനുമോദിച്ചു. ഓൾ കേരള ലിവർ ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് കുമാർ, ചില്ല പ്രോഗ്രാം ചെയർമാൻ അബ്ദുൾ സലാം, പഞ്ചായത്തംഗം സുധ,
സി ബിനോയ്, കെ പവിത്രൻ പ്രസംഗിച്ചു. സെക്രട്ടറി ആനന്ദൻ സ്വാഗതവും ഖജാൻജി ഫിറോസ് നന്ദിയും പറഞ്ഞു. ഗാനമേള അരങ്ങേറി.
Discussion about this post