കോഴിക്കോട്: രക്ഷപ്പെട്ട പ്രതി ഒന്നരമണിക്കൂറിനുള്ളിൽ പൊലീസ് പിടിയിൽ.ലോ കോളേജിനടുത്ത കാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളാണ് രക്ഷപ്പെട്ടത്. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഫെബിൻ റാഫിയാണ് (26) ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിച്ചത്.മാധ്യമ പ്രവർത്തകരുടെയും പൊലീസിന്‍റെയും കണ്ണ് വെട്ടിച്ചാണ് സ്റ്റേഷന്‍റെ പിൻഭാഗത്ത് കൂടി പ്രതി ഓടി രക്ഷപ്പെട്ടത്.
സിഐയുടെ നേതൃത്വത്തിലാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.കൂട്ടാളിയായ കൊല്ലം സ്വദേശി ടോം തോമസ് ജയിലിലുണ്ട്.
Discussion about this post