പയ്യോളി: ബാലസംഘം പയ്യോളി ഏരിയാ വേനല്‍തുമ്പി കലാജാഥയ്ക്കുള്ള പരിശീലന ക്യാമ്പിന് നാളെ തുടക്കമാവും. ഇരിങ്ങൽ ഈസ്റ്റ് എൽ പി സ്കൂളിലാണ് പരിശീലന ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്. നാളെ വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ സി പി ഐ എം പയ്യോളി ഏരിയാ സെക്രട്ടറി എം പി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ബാലസംഘം ഏരിയ കൺവീനർ ടി ഷീബ, പ്രസിഡൻ്റ് ആര്യ നന്ദ, സെക്രട്ടറി തേജൂ സുനിൽ, ഏരിയാ കോ -ഓർഡിനേറ്റർ എ കെ വൈശാഖ്, സ്വാഗത സംഘം ഭാരവാഹികളായ ടി അരവിന്ദാക്ഷൻ, പി ഷാജി സംബന്ധിക്കും. ഇരിങ്ങൽ മേഖലാ കൺവീനർ രജീഷ് കണ്ണമ്പത്ത് ക്യാമ്പ് ഡയരക്ടർ ആവും.
പയ്യോളി ഏരിയയിലെ 11 മേഖലകളിൽ നിന്നായി പരിശീലകരടക്കം 30 കുട്ടികളാണ് ക്യാമ്പിലും തുടർന്ന് 25 വെള്ളിയാഴ്ച മുതൽ 30 വരെ നടക്കുന്ന കലാജാഥയിലും പങ്കാളികളാവുക. കലാജാഥ 25 ന് വൈകീട്ട് 5 ന് ഇരിങ്ങലിൽ ഉദ്ഘാടനം നടക്കും.
ജാഥാ സ്വീകരണ കേന്ദ്രങ്ങൾ:
ഏപ്രില്‍ 26 ശനിയാഴ്ച: രാവിലെ 10 ന് മൂരാട്, വൈകീട്ട് 3ന് കോട്ടതുരുത്തി (ഉച്ചഭക്ഷണം), 5 ന് അറബിക് കോളേജ്, രാത്രി 7 ന് ആവിത്താര (താമസം). 27 ഞായർ: രാവിലെ 9.30 ന് മഠത്തില്‍മുക്ക്, 11.30 ന് നെല്ല്യേരി മാണിക്കോത്ത് (ഉച്ചഭക്ഷണം), വൈകീട്ട് 3 ന് കീഴൂര്‍ ടൗണ്‍, 5 ന് മുണ്ടാളിത്താഴെ, രാത്രി 7 ന് എടത്തുംതാഴെ (താമസം).
28 തിങ്കൾ: രാവിലെ 10 ന് വിയ്യംചിറ, വൈകീട്ട് 3 ന് കുയിമ്പിലുന്ത് (ഉച്ചഭക്ഷണം), 5 ന് നടക്കല്‍, രാത്രി 7 പുറക്കാട് ടൗണ്‍ (താമസം). 29 ചൊവ്വ: രാവിലെ 10 ന് കോഴിപ്പുറം, വൈകീട്ട് 3 ന് പാലൂര് (ഉച്ചഭക്ഷണം), 5 ന് തിക്കോടി തെരു, രാത്രി 7 ന് തട്ടാടത്ത് മുക്ക് (താമസം).
30 ബുധൻ: രാവിലെ 9.30 ന് നന്തി, 11.30 ന് പാറക്കാട് (ഉച്ചഭക്ഷണം), വൈകീട്ട് 3 ന് കൊയിലോത്തുംപടി, 5 ന് മരക്കുളം (സമാപനം).
Discussion about this post