വടകര : പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ അപകടത്തിൽ പെട്ടു. എടച്ചേരി പഞ്ചായത്തിലെ കച്ചേരിയിൽ പാറകുളത്തിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുങ്ങിതാണ ഒരാൾക്കായി തിരച്ചിൽ ഊർജിതമാക്കി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് സംഭവം. നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post