
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്നവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുളളവരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അവസാന തിയ്യതി: ഒക്ടോബർ 20
വിലാസം:
കോഴിക്കോട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020
കൂടുതൽ വിവരങ്ങൾക്ക്: 0495 2378920.

Discussion about this post