കൊയിലാണ്ടി: നെല്ല്യാടി ശ്രീരാഗം ആർട്സ് ഒരുക്കിയ ചിലപ്പതികാരം എന്ന വിൽ കലാമേളയുടെ പ്രദർശനം നെല്ല്യാടിയിൽ നടന്നു. കേരള കലാമണ്ഡലം അവാർഡ് ജേതാവ് മുചുകുന്ന് പത്മനാഭൻ ഉദ്ഘാടനം നിർവഹിച്ചു. മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ രമേശൻ മാസ്റ്റർ, ടി പി ശൈലജ, കലാകാരന്മാരായ കൊടക്കാട് കരുണൻ മാസ്റ്റർ, കെ ടി ഗോപാലൻ മാസ്റ്റർ, പാലക്കാട് പ്രേംരാജ്, സുബിൻ പെരുകുനി പ്രസംഗിച്ചു.

ഡോ. ആർ സി കരിപ്പത്ത് രചിച്ച ‘ചിലപ്പതികാരം’ എന്ന വിൽകലാമേളയുടെ സംഗീതം പാലക്കാട് പ്രേംരാജും, നിർമ്മാണവും സംവിധാനവും ഗംഗാധാരൻ പെരുംകുനിയും നിർവഹിച്ചു.
ശ്രീനി നടുവത്തൂർ, മനോജ് കൊല്ലം, നകുലൻ കോഴിക്കോട്, ഗിരീഷ് നെല്ല്യാടി, നാരായണൻ വിയ്യൂർ എന്നിവർ അരങ്ങിലെത്തി.

ഗാനലാപനം ശിവൻ സാവേരി, വാവ മഗേഷ്. പിന്നണിയിൽ ബാബു കൊയിലാണ്ടി, ദിനേശ് കൊല്ലം, ഗോപിനാഥ് ഹിൽബസാർ, രവി മേലൂർ, മേക്കപ്പ് അശോക് അക്ഷയ, രംഗസജീകരണം രവി പാണക്കുനി എന്നിവർ നിർവഹിച്ചു.

Discussion about this post