പയ്യോളി: സ്വർണ്ണ കള്ളക്കടത്ത് നടത്തി കേരള ജനതയെ ലോകത്തിന് മുമ്പിൽ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയോളി ടൗണിൽ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു, കെ എം ശ്രീധരൻ, തടത്തിൽ പ്രദീപൻ, പ്രജീഷ് കോട്ടക്കടപ്പുറം, എസ് കെ ബാബു, വിനീഷ് കുറിഞ്ഞിത്താര, പ്രേമൻ കുറ്റിയിൽ, സതീശൻ മൊയച്ചേരി എന്നിവർ നേതൃത്വം നൽകി.

Discussion about this post