കാസർകോട്: ദേശീയപാതയിൽ ചെറുവത്തൂർ മട്ടലായിയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. കാഞ്ഞങ്ങാട്ടുനിന്നു കണ്ണൂരിലേക്ക് പോയ ഫാത്തിമ ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തു മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു.
പരുക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും മൂന്നുപേരെ പരിയാരത്തും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. നാട്ടുകാരും യാത്രക്കാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Discussion about this post