കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ പോസ്റ്റ് മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇതിന്റെ കാരണം വ്യക്തമാകാൻ ജിഷ്ണു വീണ് കിടന്ന സ്ഥലം നാളെ ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധിക്കും.
കോഴിക്കോട് ചെറുവണ്ണൂരിലാണ് പോക്സോ കേസിലെ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയതിനു പിന്നാലെയാണ് ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടത്. ജിഷ്ണുവിന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. കുടുംബം പരാതി ഉന്നയിച്ചതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് വ്യക്തമാക്കി.
Discussion about this post