മേപ്പയ്യൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഇനി യു ഡി എഫ് പ്രസിഡൻ്റ് ഭരിക്കും. തെരഞ്ഞെടുപ്പിൽ യു ഡി എഫ് അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിലെ എൻ ടി ഷിജിത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.ഇരുമുന്നണികൾക്കും ഏഴ് വീതം വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ യുഡിഎഫിനെ ഭാഗ്യം തുണക്കുകയായിരുന്നു.
എൽ ഡി എഫിന് 8 ഉം യു ഡി എഫിന് 7 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എൽ ഡി എഫ് ഭരിച്ചു കൊണ്ടിരിക്കെ പ്രസിഡൻ്റ് ഇ ടി രാധയുടെ മരണത്തോടെയാണ്
ഇരു മുന്നണികൾക്കും സീറ്റ് നില തുല്യമായത്.
ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എവിലെ എം എം രഘുനാഥിനും എൻ ടി ഷിജിത്തിനും ഏഴു വീതം വോട്ടു ലഭിച്ചു ഇതിനെ തുടർന്നാണ് നറുക്കെടുപ്പ് ആവശ്യമായി വന്നത്.11-ാം വാർഡ് മെമ്പരാണ് ഷിജിത്ത്.
Discussion about this post