ചേര്‍ത്തല: പ്ലൈവുഡ് നിര്‍മാണ കമ്പനിക്ക് തീപിടിച്ചു. പള്ളിപ്പുറം മലബാര്‍ സിമന്റ് ഫാക്ടറിക്ക് എതിര്‍വശത്തുള്ള ഫേസ് പാനല്‍ എന്ന പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ അഗ്നിബാധയുണ്ടായത്. കമ്പനിയും ഗോഡൗണും ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്ന് 12 ഓളം അഗ്നിശമന സേനാ യൂണീറ്റുകളെത്തി.ആലപ്പുഴ, തകഴി, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയത്.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി. 100ലധികം അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇതിനോട് ചേര്‍ന്നു തന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചേ ഇടിയും മിന്നലും ഉണ്ടായിരുന്നു, ഇതേ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയം. മൂന്നു മണിക്കൂറോളമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
Discussion about this post