ചെരണ്ടത്തൂർ: എം എൽ പി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി “മാജിക് ഇംഗ്ലീഷ്” എന്ന പേരിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് വിദഗ്ധനായ ധനിലേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളാക്കി തിരിച്ചാണ് ക്ലാസ് നൽകുന്നത്.
പരിപാടിയുടെ ഉദ്ഘാടനം മണിയൂർ ഗ്രാമ പഞ്ചായത്ത് 9ാം വാർഡ് മെമ്പർ പി എം അഷറഫ് നിർവ്വഹിച്ചു. മുൻ പ്രധാന അധ്യാപകൻ എം ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. അറബിക് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാന വിതരണം നടത്തി.
പ്രധാനധ്യാപിക കെ ശാഹിന അദ്ധ്യക്ഷത വഹിച്ചു. ടി അഞ്ജു ലക്ഷ്മി, കെ സമീറ പ്രസംഗിച്ചു.
Discussion about this post