മണിയൂർ: ചെരണ്ടത്തൂരിലും പരിസരപ്രദേശങ്ങളിലും സംഘർഷം ഉണ്ടാക്കാനുള്ള ഗൂഢ ലക്ഷ്യവുമായി ബോംബ് നിർമ്മിക്കുന്നതിനിടെ ആർ എസ് എസ് പ്രവർത്തകന് പരിക്കേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സി പി വിശ്വനാഥൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

പരിക്കേറ്റ ആർ എസ് എസ് പ്രവർത്തകൻ്റെ ബന്ധുക്കൾ സി പി എം കാരായതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാവണമെന്നും സിപി വിശ്വനാഥൻ ആവശ്യപ്പെട്ടു. പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. മൂഴിക്കൽ ശ്രീധരൻ, പി സി ഷീബ, വി എം ചന്ദ്രൻ ശിവാനന്ദൻ ടി കെ എന്നിവർ പ്രസംഗിച്ചു.
Discussion about this post