വടകര: ചെരണ്ടത്തൂരിലെ മൂഴിക്കലിൽ വീടിനുമുകളിൽ നടന്ന സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തിയാണ് മുറിച്ചു മാറ്റിയത്. സ്ഫോടനത്തിൽ ചിതറിയ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്.
എം എം സി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാൻ വടകര സിഐ കെ കെ ബിജു, എസ് ഐ എം നിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച പോലീസ് ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ തിരിച്ചു പോരേണ്ടി വന്നു.
ഇയാളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നാണ് പൊലീസ് പറയുന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അടുത്ത ദിവസം മൊഴിയെടുക്കാൻ കഴിയുമെന്നാണ് പൊലീസിന്റ പ്രതീക്ഷ.
Discussion about this post