മണിയൂർ: ചെരണ്ടത്തൂർ മൂഴിക്കൽ വീടിന്റെ ടെറസിൽ സ്ഫോടനം. സ്ഫോടനത്തിൽ യുവാവിൻ്റെ ഇരു കൈപ്പത്തികളും തകർന്നു. മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനെ (26) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം ആറരയോടെയാണ് സംഭവം. ഹരിപ്രസാദ് ബി ജെ പി പ്രവർത്തകനാണെന്ന് പോലീസ് പറയുന്നു. സ്ഫോടക വസ്തുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വടകര ഡി വൈ എസ് പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Discussion about this post