പയ്യോളി: ചെറാട് മലയിലെ 1200 അടി ഉയരത്തിൽ ഉളള പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജിനെ ആദരിച്ചു. കേരള ഇൻ്റസ്ട്രിയൽ റൂറൽ ആൻറ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ആദരിച്ചത്. പയ്യോളി മുനിസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ പൊന്നാടയണിയിച്ചു. ഇ ടി പത്മനാഭൻ അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ പി എം ഹരിദാസൻ, സി കെ ഷഹനാസ്, അൻവർ കായിരികണ്ടി, മത്സ്യത്തൊഴിലാളി സംസഥാന സെക്രട്ടറി പി ബാലകൃഷ്ണൻ, മഠത്തിൽ നാണു, പുത്തുക്കാട്ട് രാമകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, എ കെ മുകുന്ദൻ, ഒ ടി ശ്രീനിവാസൻ,സുരേന്ദ്രൻ മായനാരി, സി എം ശ്രീധരൻ്റെയും ഗീതയുടെയും മകളുടെ ഭർത്താവായ ഹേമന്ത് രാജ് പയ്യോളിയുടെ മരുമകനാണ്.
Discussion about this post