ചെന്നൈ :കത്തി കാട്ടി ഭീഷണിപ്പെടുത്തി നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസില്‍ രണ്ടു പേര്‍ പിടിയിലായി . സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പക്ഷേ, നഗ്‌ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. നടിയുടെ വീട്ടിലേക്കു തിങ്കളാഴ്ച രാത്രിയാണ് രണ്ടുപേര്‍ അതിക്രമിച്ചു കയറിയത്.
കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് വാതില്‍ തുറന്നപ്പോള്‍, മുഖംമൂടി ധരിച്ച സംഘം വീടിനുള്ളില്‍ കയറുകയായിരുന്നു. ഭീഷണിപ്പെടുത്തി നടിയുടെ നഗ്‌നചിത്രം പകര്‍ത്തിയ ശേഷം കഴുത്തില്‍ കിടന്ന 12 ഗ്രാം തൂക്കം വരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എറിഞ്ഞുടച്ചെന്നാണ് പ്രതികള്‍ മൊഴിനല്‍കിയിരിക്കുന്നത്.
Discussion about this post