കൊയിലാണ്ടി: പഞ്ചായത്തധീനതയിലുള്ള കെട്ടിടത്തിൻ്റെ മേൽക്കൂര പൊളിച്ച് സാധനങ്ങൾ കടത്തിയതായി പരാതി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ദേശീയ പാതയ്ക്കരികിലെ ഹോമിയോ ഡിസ്പൻസറി -മൃഗാശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിലെ ജി ഐ ഷീറ്റ് ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂരയാണ് കയ്യേറി പൂർണ്ണമായും പൊളിച്ച് മാറ്റി മെറ്റീരിയലുകൾ മോഷണം നടത്തിയത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ഏകദേശം 1 ലക്ഷം രൂപയുടെ പൊതു ആസ്തിയാണ് നഷ്ടമായിട്ടുള്ളതെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകി.


Discussion about this post