

ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൻ്റെ ആരോഗ്യ ഉത്സവമായി മഴക്കാലചര്യ ആയുർ എക്സ്പോ 2022 മേള മാറി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, കെ എം സി ടി, കേരള ആയുർവേദ കോ – ഓപ്പറേറ്റീവ് സൊസൈറ്റി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ

സംയുക്തമായി ചെങ്ങോട്ടുകാവിൽ സംഘടിപ്പിച്ച ആയുർ എക്സ്പോ 22 ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തുതു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. വൻ പങ്കാളിത്തം അനുഭവപ്പെട്ട മേളയിൽ ഉച്ചയോടെ തന്നെ 600 ഓളം രോഗികൾ റജിസ്റ്റർ ചെയ്തിരുന്നു. നേത്രരോ വിഭാഗം, അസ്ഥി സന്ധിരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം, സർജറി രോഗവിഭാഗം (മൂലവ്യാദികൾ), സ്ത്രീ

രോഗവിഭാഗം, ജനറൽ വിഭാഗം, ജീവിത ശൈലി രോഗങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക പെരുമാറ്റ പെരുമാറ്റ പഠന വൈകല്യങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ എന്നീ വിഭാഗങ്ങളിൽ പരിശോധനകളിൽ സഹായിക്കാനായി ജില്ലയിലെ വിദഗ്ദ സ്പെഷ്യലിറ്റ് ഗവ: ആയുർവേദ ഡോക്ടർമാർ കൂടാതെ സ്വകാര്യ ചികിത്സകരും എത്തിയിരുന്നു. രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായിരുന്നു.

ശ്രീരാമാനന്ദ ആശ്രമത്തിൽ നടന്ന പരിപാടിയിൽ ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ. കെ എം മൻസൂർ, ആയുഷ്മീഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അനിത പി ത്യാഗരാജ്, എ എം ഐ ജില്ലാ പ്രസിഡൻ്റ് ഡോ .ജി എസ് സുരേഷ് കുമാർ, സെക്രട്ടറി ഡോ. രോഷ്ന സുരേഷ്, ഗ്രാമപഞ്ചായത്തംഗം തസ്ലീനനാസർ, വിവിധ രാഷട്രീയ പാർട്ടി നേതാക്കളായ അനിൽ പറമ്പത്ത്, പ്രമോദ്, ജിതേഷ് ബേബി, ഹംസ ഹദിയ, എൻ ചന്ദ്രശേഖരൻ, ഡോ .പി സി മനോജ്

കുമാർ, ഡോ. എം സുധീർ, ഡോ. ബി ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൊതുജനത്തിൽ ആയുർവേദം, മഴക്കാലചര്യ, സത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ, യോഗ പ്രദർശനം, ആര്യോഗ്യ വിദ്യാഭ്യാസ പ്രദർശനം, ആരോഗ്യ ക്വിസ്സ്, ഔഷധസസ്യ പ്രദർശനവും വിപണനവും വിവിധ സ്റ്റാളുകളുടെ പ്രദർശനവും വിപണനവും, കളരിപ്പയറ്റ് അവതരണം എന്നിവ നടന്നു. വൈകീട്ട് നടന്ന സമാപന സമ്മേളനം

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ പി വേണു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജൻ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ജുബീഷ്, ഡോ. അഖിൽ എസ് കുമാർ, ഡോ. അഞ്ജു ബിജേഷ് എന്നിവർ പ്രസംഗിച്ചു.





































Discussion about this post