
കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, കെ എം സി ടി ആയുർവേദ മെഡിക്കൽ കോളേജ് മുക്കം, കേരള ആയുർവേദ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി മഴക്കാലചര്യ ആയുർ എക്സ്പോ -2022 ചെങ്ങോട്ടുകാവ് ശ്രീരാമനന്ദാശ്രമം സ്കൂളിൽ വെച്ച് ജൂലൈ 24ന് ഞായറാഴ്ച നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനും നല്ല ജീവിതശൈലികൾ കെട്ടിപ്പടുക്കുന്നതിനും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരുന്ന പരിപാടിയിൽ

ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, വിവിധ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം, ഔഷധ സസ്യ പ്രദർശനവും വില്പനയും ഹൈസ്കൂൾ കുട്ടികൾക്കായി നടത്തുന്ന ക്വിസ് മത്സരങ്ങൾ, യോഗ പ്രദർശനങ്ങൾ, കളരിപ്പയറ്റ് എന്നിവ ഉണ്ടായിരിക്കും.

വാർത്താ സമ്മേളനത്തിൽ എ എം എ ഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഡോ.ജി എസ് സുഗേഷ് കുമാർ, സ്വാഗത സംഘം കൺവീനർ ഡോ. അഖിൽ എസ് കുമാർ, ചെങ്ങോട്ടുകാവ് ഗ്രാമപ ഞ്ചായത്തു പ്രസിഡന്റ് ഷീബ മലയിൽ, വൈസ് പ്രസിഡൻ്റ് വേണു മാസ്റ്റർ, ചെങ്ങോട്ട് കാവ് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ശിവപ്രസാദ്, എ എം എ ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഡോ. അഞ്ജു ബിജേഷ്, ഡോ. പി എസ് അരുൺ എന്നിവർ പങ്കെടുത്തു.




































Discussion about this post