തിക്കോടി: ചെമ്പുഞ്ചില തോയാട്ട് റോഡിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് തിക്കോടി നിർവ്വഹിച്ചു. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായമേതുമില്ലാതെ നാട്ടുകാർ സ്വന്തം ചിലവിലാണ് പുതിയ, ചെമ്പുഞ്ചില തോയാട്ട് റോഡ് നിർമിക്കുന്നത്.18 ലക്ഷം രൂപ നാട്ടുകാരിൽ നിന്നും സ്വീകരിച്ച് ആണ് പണി പൂർത്തീകരിക്കുക.

ജംഷിദ് അലി കഴുക്കയിൽ, ശ്രീധരൻ ചെമ്പുഞ്ചില, വാസു തോയാട്, ശ്രീധരൻ നായർ തോയാട്ട്, രാധാകൃഷ്ണൻ തോയാട്ട്, വിശ്വനാഥൻ പൊന്നക്കനാരി, പ്രകാശൻ പലക്കുളങ്ങരക്കുനി, ടി മോഹനൻ, എ കെ ഹനീഫ സംബന്ധിച്ചു.

Discussion about this post