അടിമാലി: പാമ്പാടി ചെമ്പൻകുഴിയിൽ നിന്നും കാണാതായ അച്ഛന്‍റെയും മകളുടെയും മൃതദേഹങ്ങൾ കല്ലാറുകുട്ടി ഡാമിൽ. ചെമ്പൻകുഴി കരുവിക്കാട്ടിൽ ബിനീഷിന്‍റെയും മകൾ പാർവ്വതിയുടെയും മൃതദേഹങ്ങളാണ് ഫയർഫോഴ്സ് കണ്ടെടുത്തത്.
ബിനീഷിന്‍റെ മൃതദേഹമാണ് കല്ലാറുകുട്ടി പാലത്തിന് താഴെ നിന്നും ആദ്യം കണ്ടെടുത്തത്. തുടർന്ന് അരമണിക്കൂർ വ്യത്യാസത്തിൽ പാർവ്വതിയുടെ മൃതദേഹം കൂടി സ്കൂബ അംഗങ്ങൾ മുങ്ങിയെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11.30 മുതൽ ഇരുവരെയും വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.തുടർന്ന് ബന്ധുക്കൾ പാമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസിന്‍റെ അന്വേഷണത്തിൽ ബിനീഷിന്‍റെ ഫോൺ ലൊക്കേഷൻ അടിമാലിക്ക് സമീപമെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post