ചേമഞ്ചേരി: ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീര മ്യുത്യു വരിച്ച ധീര ജവാൻ നായിബ് സുബേദാർ ശ്രീജിത്ത് എസ് സി എസ് എം ന്റെ ഒന്നാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കുവാൻ ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, കേണൽ എം ഒ മാധവൻ നായർ, മാടഞ്ചേരി സത്യനാഥൻ, സി അശ്വനീദേവ് , ഉണ്ണികൃഷ്ണൻ തിരൂളി, നിധിൻ ,ഷിജു കാര്യാതോട്ടത്തിൽ പ്രസംഗിച്ചു.
അനുസ്മരണത്തിന്റെ ഭാഗമായി മാർച്ച് 13 ന് കാഞ്ഞിലശ്ശേരി നായനാർ മിനി സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്, ഏപ്രിൽ മാസത്തിൽ പ്രീ റിക്രൂട്ട്മെന്റ് റാലി, കാപ്പാട് ബീച്ചിൽ യുദ്ധസ്മാരകം, പൂക്കാട് ടൗണിൽ സ്മാരക കവാടം, സ്മരണിക, സ്ഥിരം പരിശീലന കേന്ദ്രം, സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസ മത്സരം, സെമിനാറുകൾ, അമർ ജവാൻ ജ്യോതി എന്നിവ സംഘടിപ്പിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു.
അനുസ്മരണ സമിതി ഭാരവാഹികളായി മന്ത്രി മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, കെ മുരളീധരൻ എം പി, എം കെരാഘവൻ എം പി, കേണൽ എം ഒ മാധവൻ നായർ, കാനത്തിൽ ജമീല എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേഷ്, വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് (രക്ഷാധികാരികൾ), സതി കിഴക്കയിൽ (ചെയർപേഴ്സൺ), മാടഞ്ചേരി സത്യനാഥൻ (ജനറൽ കൺവീനർ) സി അശ്വനിദേവ് (വർക്കിംഗ് ചെയർമാൻ), രതീഷ് ഈച്ചരോത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post